കൊച്ചി: അന്താരാഷ്ട്ര വിപണിയിയില്‍ ആവശ്യക്കാരില്ലാത്തതിനാല്‍ സ്വര്‍ണവില കുറഞ്ഞു. യുഎസ് സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലായതോടെ അടുത്ത ഫെഡ് റിസര്‍വ് യോഗം പലിശ നിരക്കുകള്‍ ഉയര്‍ത്തുമോയെന്നതിനെ ആശ്രയിച്ചിരിക്കും ഇനി സ്വര്‍ണത്തിന്‍റെ വില. 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണത്തിന്‍റെ ഡിമാന്‍റില്‍ വന്‍കുറവുണ്ടായതായി വേള്‍ഡ് കണ്‍സിലിന്‍റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  അന്താരാഷ്ട്ര വിപണിയില്‍ രണ്ടാഴ്ചയായി സ്വര്‍ണവില താഴോട്ടാണ് പോകുന്നത്. അഞ്ചാം തിയതി മുതല്‍ പവന് 21,600 ആയിരുന്നു വില. രൂപയുടെ മൂല്യം ഉയരുന്നതും ഇതിനെ ബാധിച്ചേക്കാം.

സ്വർണ വിലയിൽ ചൊവ്വാഴ്ച കേരളത്തില്‍ മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസമായി സ്വർണ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അതേ സമയം രാജ്യത്തിന്‍റെ മറ്റ്ഭാഗങ്ങളില്‍ സ്വര്‍ണ്ണവില തുടര്‍ച്ചയായി ഏഴാം ദിവസവും താഴോട്ട് പോകുകയാണ്.