രൂപയുടെ മൂല്യം ഇടിയുന്നത് പോലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും വിലയെ കാര്യമായി ബാധിക്കുന്നുണ്ട്.

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് മാത്രം കൂടിയത്. ഈ മാസം ഒന്നാം തീയ്യതിയിലെ വിലയില്‍ നിന്ന് അഞ്ച് ദിവസം കൊണ്ടുമാത്രം 520 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഇടയ്ക്ക് ഒരു ദിവസം മാത്രമാണ് നേരീയ വിലക്കുറവ് ഉണ്ടായത്. രൂപയുടെ മൂല്യം ഇടിയുന്നത് പോലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും വിലയെ കാര്യമായി ബാധിക്കുന്നുണ്ട്.

ഇന്നത്തെ വില
ഒരു ഗ്രാം : 2910
ഒരു പവന്‍ : 23,280

കഴിഞ്ഞ മേയ് മാസത്തിലാണ് ഇതിനും മുകളിലേക്ക് വില ഉയര്‍ന്നത്. 22,960 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.