കഴിഞ്ഞ മാസം 23,280 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ചെറിയ തോതില്‍ വില കുറയുന്നതാണ് കണ്ടത്.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,040 രൂപയും ഗ്രാമിന് 2,880 രൂപയുമാണ് വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 23,280 രൂപ വരെ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ചെറിയ തോതില്‍ വില കുറയുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,313 ഡോളറാണ് ഇന്നത്തെ നിരക്ക്.