കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണവില കുറഞ്ഞു. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 22,120 രൂപയായിരുന്നു വിലയെങ്കില്‍ മൂന്ന് ദിവസം കൊണ്ട് 320 രൂപയുടെ കുറവാണുണ്ടായത്. വ്യാഴാഴ്ച പവന് 80 രൂപയും വെള്ളിയാഴ്ച 160 രൂപയും കുറഞ്ഞു. ഇന്ന് വീണ്ടും പവന് 80 രൂപയാണ് കുറഞ്ഞത്. പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമാണ് ഇന്നത്തെ വില.