കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് മുന്‍പ് തിങ്കള്‍. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും വില വര്‍ദ്ധിച്ചിരുന്നു. 

കൊച്ചി: ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് മുന്‍പ് തിങ്കള്‍. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും വില വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 400 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ഇന്നത്തെ വില
ഒരു പവന്‍ : 22840
ഒരു ഗ്രാം : 2855