ജൂലൈ 30 മുതല്‍ സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായി ഇടിവ് പ്രകടമാണ്
തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 2,740 രൂപയാണ്. ഇന്ന് സ്വര്‍ണ്ണത്തിന് 10 രൂപയാണ് ഇടിഞ്ഞത്. ആഗസ്റ്റ് രണ്ടിന് (ഇന്നലെ) 2,750 രൂപയായിരുന്നു സ്വര്‍ണ്ണവില. പവന് 21,920 രൂപയാണ് ഇന്നത്തെ നിരക്ക്.
ജൂലൈ 30 മുതല്‍ സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായി ഇടിവ് പ്രകടമാണ്. ജൂലൈ 29 -ാം തീയതിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ്ണവിലയില്‍ ഒരു ഗ്രാമിന്‍റെ മുകളില്‍ ദൃശ്യമായ ഇടിവ് 35 രൂപയാണ്.
ജാപ്പനീസ് കറന്‍സിയായ യെന്നിനോട് ഡോളര്‍ തളരുന്നതാണ് സ്വര്‍ണ്ണവില വിലയിടിവിനുളള പ്രധാന കാരണമായി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
