സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും മാറ്റം. ഇന്ന് മൂന്നാംതവണയാണ് സ്വർണവില മാറിമറിയുന്നത്. വൈകുന്നേരം 2400 രൂപ വർധിച്ച് പവന് 1,12,320 ആയി.

തിരുവനന്തപുരം: സ്വർണവിലയിൽ അമ്പരപ്പിക്കുന്ന ചാഞ്ചാട്ടം. രാവിലെ രണ്ട് തവണയായി കുത്തനെ ഇടിഞ്ഞ സ്വർണവില വൈകിട്ട് രണ്ട് തവണ വീണ്ടും കുതിച്ചുകയറി. രാവിലെയും ഉച്ചയ്ക്കുമായി പവന് 9,840 രൂപ കുറഞ്ഞ സ്വർണവില പിന്നീട് 2 തവണയായി 4,400 രൂപ ഉയർന്നു. ഏറ്റവും ഒടുവിൽ പവന് 1,12,320 രൂപയാണ് കേരളത്തിലെ സ്വർണവില. രാജ്യാന്തര വിപണിയിലെ കനത്ത ചാഞ്ചാട്ടമാണ് സംസ്ഥാനത്തും സ്വാധീനിച്ചത്. ഉച്ച വരെയുള്ള ട്രെൻഡ് അനുസരിച്ച് നാളെ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന പ്രവചനങ്ങൾ വന്നിരുന്നു. എന്നാൽ അവസരം മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതോടെ വില വീണ്ടും ഉയരുകയായിരുന്നു. ജനുവരി 29ന് സർവകാല റെക്കോഡിലെത്തിയ സ്വർണവില പിന്നീട് പടിപടിയായി കുറഞ്ഞ ശേഷം ഇന്ന് വൈകുന്നേരം വീണ്ടും ഉയർന്നത് ഒരു ട്രെൻഡായി മാറുമോയെന്ന് നാളെ അറിയാം.

ട്വിസ്റ്റോട് ട്വിസ്റ്റ്‌; മാറിമറിഞ്ഞ് സ്വർണ്ണവില, പവന് വൈകീട്ട് കൂടിയത് 2400 രൂപ