ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു ജനുവരി 24 ലെ സ്വര്‍ണ്ണ വില. ഈ മാസം 17, 18 തീയതികളിലാണ് ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇപ്പോഴും പവന് 24,000 ത്തില്‍ തുടരുകയാണ്. ജനുവരി 15 ന് 24,120 ലേക്ക് ഉയര്‍ന്ന സ്വര്‍ണ്ണവില പിന്നീട്, 24,000 ന് താഴേക്ക് കുറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയുമാണ്.
ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു ജനുവരി 24 ലെ സ്വര്‍ണ്ണ വില. ഈ മാസം 17, 18 തീയതികളിലാണ് ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 24,200 രൂപയും, ഗ്രാമിന് 3,025 രൂപയുമായിരുന്നു നിരക്ക്.
ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1282 ഡോളറാണ് ഇന്നത്തെ നിരക്ക്.
