സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,900 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 23,200 രൂപയും. 

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,900 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 23,200 രൂപയും. 

ഒക്ടോബര്‍ ഒന്നിന് ഗ്രാമിന് 2,845 രൂപയായിരുന്ന സ്വര്‍ണ്ണവില പിന്നീട് 65 രൂപ വര്‍ദ്ധിച്ച് ഒരു ഘട്ടത്തില്‍ 2,910 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒക്ടോബര്‍ എട്ടോടെ സ്വര്‍ണ്ണത്തിന്‍റെ മൂല്യം 10 രൂപ കുറഞ്ഞ് 2,900 ലേക്കെത്തുയായിരുന്നു. 

രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1157.08 ഡോളറാണ് നിരക്ക്.