പരസ്യ മേഖലയില്‍ ഫോസ്ബുക്കാണ് ഗൂഗിളിന്‍റെ മുഖ്യ എതിരാളി. ഇന്ത്യയിലെ ഡിജിറ്റില്‍ പരസ്യ വിപണിയില്‍ സംഭവിക്കുന്ന 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ ഗൂഗിളിന്‍ മുഖ്യ പങ്കുണ്ട്.
ദില്ലി: ഗൂഗിള്‍ ഇന്ത്യയ്ക്ക് 2018 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വളര്‍ച്ച. 30 ശതമാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയാണ് ഗൂഗിളിന് ഈ വര്‍ഷം ഉണ്ടായത്. ഗൂഗിളിനുണ്ടായ ആകെ വരുമാന വളര്‍ച്ച 9,337.7 കോടി രൂപയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇരട്ടിയിലധികമാണ് ഗൂഗിള്‍ ഇന്ത്യ വളരുന്നത്. ഗൂഗിളിന്‍റെ മുഖ്യ വരുമാന സ്രോതസ്സ് പരസ്യങ്ങളാണ്. ആകെ വരുമാനത്തിന്‍റെ 69 ശതമാനം വരുമിത്. ക്ലൗഡ് കംപ്യൂട്ടിങ്. സോഫ്റ്റ്‍വെയര്‍ സേവനങ്ങള്‍ എന്നിവയെ വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോഴും മുഖ്യ വരുമാന മാര്‍ഗ്ഗം പരസ്യങ്ങളാണ്.
പരസ്യ മേഖലയില്‍ ഫോസ്ബുക്കാണ് ഗൂഗിളിന്‍റെ മുഖ്യ എതിരാളി. ഇന്ത്യയിലെ ഡിജിറ്റില്‍ പരസ്യ വിപണിയില്‍ സംഭവിക്കുന്ന 30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ ഗൂഗിളിന്‍ മുഖ്യ പങ്കുണ്ട്.