ലേലത്തുക അപര്യാപ്തമായാല്‍ വില്‍പ്പന നടക്കില്ല

ന്യൂയോര്‍ക്ക്: ചരിത്രം നിമിഷങ്ങളാവും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് അത്. രൂപീകൃതമായിട്ട് 226 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ഒരു വനിത ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍വൈഎസ്ഇ) പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്ന നിമിഷങ്ങളാണ് ചരിത്രമാവാന്‍ പോകുന്നത്. സ്റ്റേസി ക്യുന്നിംഗ്ഹാമാണ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മേധാവിയായി വെള്ളിയാഴ്ച്ച ചുമതലയേല്‍ക്കുന്നത്. 

സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫ്ലോര്‍ ക്ലാര്‍ക്കായി സേവനമാരംഭിച്ച സ്റ്റേസി, പിന്നീട് പടിപടിയായി വളര്‍ന്ന് അദ്ധ്യക്ഷ പദവിയിലേക്കെത്തുകയായിരുന്നു. എന്‍വൈഎസ്ഇയുടെ 67 മത്തെ പ്രസിഡന്‍റായാണ് സ്റ്റേസിയെത്തുന്നത്. നിലവില്‍ എന്‍വൈഎസ്ഇയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ്.

സ്റ്റേസിയുടെ കടന്നുവരവ് ബിസിനസ് ലോകത്ത് വെല്ലുവിളികള്‍ നേരിടുന്ന വനിതകള്‍ക്ക് ആത്മവിശ്വാസം പകരുന്നതാവും. ലോകത്തെ ഏറ്റവും പഴക്കമുളളതും ശക്തമായ അനേകം കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുളളതുമായ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രസിഡന്‍റ് പദവി വലിയ നേട്ടമാണ്.