ദില്ലി: ഓരോ 34 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു മാസത്തിനിടയില്‍ വലിയതോതിലുള്ള കള്ളനോട്ടുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇടയ്ക്കിടെ മാറ്റം വരുത്താനുള്ള നീക്കം നടക്കുന്നത്. 

ധനമന്ത്രാലയത്തിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം. നോട്ട് പിന്‍വലിക്കലിന് മുന്‍പു വരെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ രൂപകല്‍പനയില്‍ വളരെ കാലംകൂടിയാണ് മാറ്റങ്ങള്‍ വരുത്തിയിരുന്നത്. നോട്ട് പിന്‍വലിക്കലിന് മുന്‍പുവരെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ രൂപകല്‍പനയില്‍ വളരെ കാലംകൂടിയാണ് മാറ്റങ്ങള്‍ വരുത്തിയിരുന്നത്

പുതിയതായി ഇറക്കിയ 2,000, 500 രൂപ നോട്ടുകളില്‍ മുന്‍പില്ലാതിരുന്ന സുരക്ഷാ ക്രമീകരണങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമല്ല. പുതിയ നോട്ടിലെ 17 സുരക്ഷാ സവിശേഷതകളില്‍ 11 എണ്ണവും അടുത്തകാലത്ത് പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.