മുംബൈ: കേന്ദ്ര സര്‍ക്കാറിലേക്കുള്ള വിവിധ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ഒരു തരത്തിലുമുള്ള അധിക ചാര്‍ജ്ജുകള്‍ ഇനി ഉണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സര്‍ക്കാറിലേക്കുള്ള നികുതി, നികുതിയിതര ഇടപാടുകള്‍ക്കുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ക്ക് ഇതുവരെ ഈടാക്കിയ മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് തിരിച്ചു നല്‍കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2017 ജനുവരി ഒന്നു മുതലുള്ള ഇടപാടുകള്‍ക്ക് ഇത് ബാധകമായിരിക്കും. പുതിയ നിയമമനുസരിച്ച് സര്‍ക്കാറിലേക്കുള്ള ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ബാങ്ക് ഊടാക്കുന്ന അധിക ചാര്‍ജ്ജ് റിസര്‍വ് ബാങ്ക് തിരികെ നല്‍കും. ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നതിന് പകരം ഇത്തരം ഇടപാടുകളുടെ വിവരങ്ങള്‍ റഇസര്‍വ് ബാങ്കിന് നല്‍കി അധഇക ചാര്‍ജ്ജ് ആര്‍.ബി.ഐയില്‍ നിന്ന് കൈപ്പറ്റാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ നല്‍കാനുള്ള തുക ഈ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തി അനുവദിക്കുന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.