ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 20 പൊതുമേഖല ബാങ്കുകള്‍ക്കായി 88,139 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു.
2017-18,2018-19 സാമ്പത്തികവര്‍ഷങ്ങളില്‍ പൊതുമേഖലബാങ്കുകളുടെ നവീകരണത്തിനായി 2.10 ലക്ഷം കോടി രൂപ ചിലവിടുമെന്ന് അരുണ്‍ ജെയ്റ്റലി കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയനുസരിച്ചാണ് ഇപ്പോള്‍ ധനസഹായം നല്‍കുന്നത്.
എസ്ബിഐ-8800 കോടി, ബാങ്ക് ഓഫ് ഇന്ത്യ-9232 കോടി, യൂക്കോ ബാങ്ക്-6507 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്- 5473 കോടി, ബാങ്ക് ഓഫ് ബറോഡ- 5375 കോടി, സെന്ററല്‍ ബാങ്ക് ഓഫ് ഇന്ത്യ 5158 കോടി, കാനറ ബാങ്ക് -4865 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്-4694 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 4524 കോടി, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് -3571 കോടി, ദെനാ ബാങ്ക്-3045 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര - 3173 കോടി, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ -2634കോടി, കോര്‍പ്പറേഷന്‍ ബാങ്ക്-2187 കോടി, സിന്‍ഡിക്കേറ്റ് ബാങ്ക് - 2839 കോടി, ആന്ധ്രാ ബാങ്ക്- 1890 കോടി, അലഹബാദ് ബാങ്ക്-1500 കോടി, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 758 കോടി എന്നിങ്ങനെയാണ് വിവിധ ബാങ്കുകള്‍ക്ക് ധനവിഹിതം.
