Asianet News MalayalamAsianet News Malayalam

പ്രളയം പ്രഭ കെടുത്തിയ ഓണത്തിന് പകരമായി ജികെഎസ്‌യു ഷോപ്പിംഗ് ഉത്സവം ഒരുങ്ങുന്നു

പ്രളയം പ്രഭ കെടുത്തിയ ഓണത്തിനു പകരമായി പുതിയൊരു ഷോപ്പിംഗ് സീസൺ ഒരുങ്ങുകയാണ്. നവംബർ 15 മുതൽ ഡിസംബർ 16 വരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ ഭാഗ്യ നറുക്കെടുപ്പുകളിൽ പങ്കാളികളാകാം

grand kerala shopping festival all set for this year celebrations
Author
Kochi, First Published Nov 12, 2018, 6:35 PM IST


കൊച്ചി: പ്രളയം പ്രഭ കെടുത്തിയ ഓണത്തിനു പകരമായി പുതിയൊരു ഷോപ്പിംഗ് സീസൺ ഒരുങ്ങുകയാണ്. നവംബർ 15 മുതൽ ഡിസംബർ 16 വരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ ഭാഗ്യ നറുക്കെടുപ്പുകളിൽ പങ്കാളികളാകാം. ഇലക്ട്രോണിക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ,മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ അങ്ങനെ ഏതു കടയിൽ നിന്ന് എന്ത് വാങ്ങിയാലും സമ്മാനമുണ്ടാകാമെന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത.

ഏതു വ്യാപാര സ്ഥാപനത്തിനും ഗ്രാൻഡ് കേരള ഷോപ്പിംഗ് ഉത്സവിൽ പങ്കാളിയാകാം. ഇതിനായി പ്രത്യേക രജിസ്ട്രേഷന്റെ ആവശ്യമില്ല. ഉപഭോക്താക്കൾക്ക് പരമാവധി ഓഫറുകൾ മാത്രം നൽകുക. ബിൽ തുക 1000 രൂപ മുതൽ മുകളിലേക്കാണെങ്കിൽ ആ ബില്ല് പടമെടുത്ത് വാട്സ് ആപ് ചെയ്താൽ മതി നറുക്കിട്ട് സമ്മാനങ്ങൾ ലഭിക്കും. ജികെഎസ്‌എഫ് പങ്കാളിയായ ഇസാഫ് അവതരിപ്പിച്ച ജികെഎസ്‌യു റോഡ് ഷോ ഇന്നലെ തൃശൂരിൽ അരങ്ങേറി. കല്യാൺ ഗ്രൂപ്പ് നൽകുന്ന ഒരു കോടിയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം . ദിവസം തോറും ആഴ്ച തോറും സമ്മാനങ്ങളുണ്ട്. പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജൂവലേഴ്സിൽ നിന്ന് 1000 രൂപയുടെ ഡിസ്ക്കൗണ്ട് കൂപ്പൺ ലഭിക്കും. 

പ്രിന്റും ടിവിയും ഡിജിറ്റലും റേഡിയോയും ചേരുന്ന കേരളത്തിലെ മാധ്യമ കൂട്ടായ്മയാണ് ജികെഎസ്‌യു സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏതു വ്യാപാര സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ഓഫറുകളും ഡിസ്ക്കൗണ്ടുകളും നറുക്കെടുപ്പിലെ വിജയങ്ങളുമാണ് നേട്ടം. എന്ത് സാധനവും ഈ സീസണിൽ കടയിൽ പോയി വാങ്ങിയ ശേഷം ബില്ലിന്റെ പടം വാട്സ്ആപ് ചെയ്യുക മാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. പിട്ടാപ്പിള്ളിൽ, ജോസ് ആലൂക്കാസ്, വണ്ടർലാ, എബി ബിസ്മി, ക്യൂആർഎസ്, മൊബൈ‍ൽ കിംഗ്, ആയുഷ്, സരസ്,കെഎഎഫ്എഫ് എന്നീ സ്ഥാപസ്ഥാപനങ്ങളും മേളയിൽ പങ്കാളികളാണ്. 
 

Follow Us:
Download App:
  • android
  • ios