Asianet News MalayalamAsianet News Malayalam

ജി.എസ്.ടി. നിങ്ങളുടെ ശമ്പളം കവര്‍ന്നെടുക്കുമോ? കാന്‍റീന്‍ സേവനങ്ങള്‍ ജി.എസ്.ടി. കുരുക്കില്‍

  • 1948 ഫാക്ടറീസ് ആക്ട് ദുര്‍ബലപ്പെടാന്‍ എ.എ.ആറിന്‍റ റൂളിങ് വഴിവച്ചേക്കും
  • കാന്‍റീന്‍ ചെലവുകളില്‍ ജി.എസ്.റ്റി. ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എ.എ.ആറിന്‍റെ റൂളിങ്
GST affected the salary packages for employees

കൊച്ചി: രാജ്യത്തെ കമ്പനികളെ ശമ്പളക്കാര്യത്തില്‍ വലിയ ആലോചനകളിലേക്ക് തള്ളിവിട്ടുകൊണ്ട് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ് (എ.എ.ആര്‍.) ഉത്തരവ്. കാന്‍റീന്‍ ചെലവുകളില്‍ ജി.എസ്.റ്റി. ഈടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു എ.എ.ആറിന്‍റെ റൂളിങ്. 

പുതിയ സാമ്പത്തിക വര്‍ഷത്തിലെ ശമ്പള വര്‍ദ്ധനവിനെക്കുറിച്ചും ജീവനക്കാരുടെ പ്രവര്‍ത്തനമികവിനെക്കുറിച്ചും ചര്‍ച്ചകള്‍ നടതക്കുന്നതിനിടെയിലാണ് എ.എ.ആര്‍. കേരള ബെഞ്ചിന്‍റെ റൂളിങ്. മലബാറിലെ ഒരു കമ്പനിയാണ് കാന്‍റീന്‍ സേവനങ്ങള്‍ക്കായി ചിലവഴിക്കുന്ന തുക ജീവനക്കാരില്‍ നിന്നും റിക്കവര്‍ ചെയ്യാനായി അഡ്വാന്‍സ് ഉത്തരവ് വേണമെന്ന് എ.എ.ആറിനോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സ്ഥാപനത്തിനനുകൂലമായി എ.എ.ആര്‍. ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 

2017 ലെ ജി.എസ്.ടി. ആക്ടിലെ സെക്ഷന്‍ 2(83) പ്രകാരം കാന്‍റീനിലൂടെയോ അല്ലാതെയോ ജീവനക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണസേവനങ്ങളുടെ ചെലവ് അതാത് സ്ഥാപനങ്ങള്‍ക്ക്, ജി.എസ്.ടി. നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍ തിരിച്ചുപിടിക്കാവുന്നതാണ്. എ.എ.ആര്‍. പുറപ്പെടുവിച്ച ഈ ഉത്തരവ് മലബാറിലെ കമ്പനിക്ക് മാത്രമാണെയെന്ന് ഉത്തരവില്‍ പറയുമ്പോഴും, കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ ഉത്തരവ് ചൂണ്ടിക്കാട്ടിക്കൊണ്ട് സമാന റൂളിങ് നേടിയെടുക്കാന്‍ സാധ്യതയുണ്ട്. 

ഏപ്രില്‍ മാസത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവിനെ വലിയ ആശങ്കയോടെയാണ് തൊഴില്‍ മേഖലയും ജീവനക്കാരും കാണുന്നത്. 1948 ഫാക്ടറീസ് ആക്ട് പ്രകാരം 250 ജീവനക്കാരുളള സ്ഥാപനങ്ങളില്‍ കാന്‍റീന്‍ സേവനങ്ങള്‍ തൊഴില്‍ ഉടമ നല്‍കണമെന്നാണ്. ഈ ആക്ട് ദുര്‍ബലപ്പെടാന്‍ എ.എ.ആറിന്‍റ റൂളിങ് വഴിവച്ചേക്കും. 

Follow Us:
Download App:
  • android
  • ios