ദില്ലി: ജിഎസ്ടി കൗണ്‍സിലിന്റെ പതിമൂന്നാം യോഗം ഇന്ന് ദില്ലിയില്‍ ചേരും. ചരക്ക് സേവന നികുതിയോടനുബന്ധിച്ചുള്ള നിയമങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. രജിസ്‌ട്രേഷന്‍, ആദായ നികുതി റിട്ടേണ്‍ അടക്കമുള്ള നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുകയാണ് ലക്ഷ്യം. 

വിവിധ നികുതി നിരക്കുകളില്‍ ഉള്‍പ്പെടുത്തേണ്ട ഉത്പന്നങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. 5, 12, 18, 28 എന്നീ നികുതി നിരക്കുകളാണ് കൗണ്‍സില്‍ യോഗം അംഗീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നാല് ജിഎസ്ടി ബില്ലുകള്‍ക്ക് ലോക്‌സഭ അംഗീകാരം നല്‍കിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് യോഗം തുടങ്ങും. ജൂലൈ ഒന്ന് മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.