ഗുവാഹത്തി: ജി.എസ്.ടി കൗൺസിൽ ഇന്ന് ഗുവാഹത്തിയിൽ ചേരും. 165 ഉത്പന്നങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമായി കുറച്ചേക്കും. യന്ത്ര നിർമ്മിതമല്ലാത്ത ഫർണിച്ചർ, പ്ലാസ്‌റ്റിക് ഉൽപന്ന നികുതി കുറയ്‌ക്കുന്നത് കൗൺസിൽ പരിഗണിക്കും. ജി.എസ്.ടി മൂലം പ്രതിസന്ധിയിലായ ചില മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളം മുന്നോട്ടുവച്ച നിർദേശങ്ങളിൽ ചിലത് മന്ത്രിതല സമിതി അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ് ലിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred