രണ്ട് ദിവസത്തിനകം കമ്മിറ്റി രൂപീകരിക്കും

ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്‍ടി) ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്ക് ഇന്‍സെന്‍റീവ്സ് നല്‍കുന്നത് സംബന്ധിച്ചുളള പ്രശ്നങ്ങള്‍ പരിശോധിക്കാനും പരിഗണിക്കാനുമായി അഞ്ച് സഹമന്ത്രിമാരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 27 മത് ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. 

രണ്ട് ദിവസത്തിനകം കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ജിഎസ്‍ടി ഡിജിറ്റല്‍ പേമെന്‍റുകള്‍ക്ക് രണ്ട് ശതമാനം ഇന്‍സെന്‍റീവ്സ് നല്‍കാനാണ് തീരുമാനം. ജിഎസ്‍ടി റിട്ടേണുകള്‍ ബാങ്ക് വഴിയോ, ചെക്ക് മാര്‍ഗ്ഗമോ, മറ്റ് ഏതെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയോ അടയ്ക്കാവുന്നതാണ്. എന്നാല്‍ ഈ കാര്യങ്ങളിലെ അവസാന തീരുമാനം കേന്ദ്രമന്ത്രിതല സമിതിയുടേതാവുമെന്ന് ജെയ്റ്റ്ലി കൗൺസിലിനെ അറിയിച്ചു.