മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വിപ്രോയെ 30 മില്യണ്‍ ഡോളറിന് പിന്നിലാക്കിയാണ് എച്ച്സിഎല്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 

കൊച്ചി: ഐടി മേഖലയില്‍ മത്സരം കടുപ്പിച്ച് വിപ്രോയെ വരുമാനത്തില്‍ പിന്നിലാക്കി എച്ച്സിഎല്‍ മൂന്നാം സ്ഥാനത്തേക്ക്. സോഫ്റ്റ്‍വെയര്‍ കമ്പനികളുടെ വരുമാനം ഡോളറില്‍ കണക്കാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചത്. ഏപ്രില്‍- ജൂണ്‍ ത്രൈമാസത്തില്‍ 356 മില്യണ്‍ ഡോളര്‍ വരുമാനമാണ് എച്ച്സിഎല്‍ നോടിയത്. വരുമാന വളര്‍ച്ച 3.4 ശതമാനവും. 

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വിപ്രോയെ 30 മില്യണ്‍ ഡോളറിന് പിന്നിലാക്കിയാണ് എച്ച്സിഎല്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ടിസിഎസ്സും ഇന്‍ഫോസിസുമാണ് യഥാക്രമം ഇന്ത്യയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുളള ഐടി കമ്പനികള്‍.