ആരോഗ്യ സംരക്ഷണത്തിൽ ഏറെ ശ്രദ്ധവയ്ക്കുന്ന കാലമാണിത്. പ്രത്യേകിച്ചു പുതുതലമുറ. കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം നൂറു ശതമാനം ആരോഗ്യ സൗഹൃദമായിരിക്കണമെന്നു നിർബന്ധം പിടിക്കുന്നവർ. ആ മേനിർബന്ധത്തിന്‍മേലാണ് ജൈവ ഉത്പന്നങ്ങൾ തേടിയുള്ള പരക്കംപാച്ചിൽ തുടങ്ങിയത്. പക്ഷേ, ജോലിത്തിരക്കും നഗരജീവിതത്തിന്റെ ആഹാരരീതികളും പലപ്പോഴും ഈ ആഗ്രഹത്തിനു വിലങ്ങുതടിയായി നിൽക്കുന്നു. ജങ്ക് ഫുഡും ക്രഷറുകളുമൊക്കെ ഇടവേളകളിലെ സൗഹൃദ കൂട്ടായ്മകളുടെ ആനന്ദമാകുമ്പോൾ ആരോഗ്യശ്രദ്ധയും ശരീരസംരക്ഷണവും പലവഴി പിരിയും. നഗരജീവിതത്തിന്റെ പൊതു അനുഭവമാണിത്.

തിരക്കേറിയ ജീവിതത്തിനിടെ ആരോഗ്യ സംരക്ഷണം കീറാമുട്ടിയാകുന്നവർക്കു മുന്നിൽ ശുദ്ധമായ പഴച്ചാറുകളുടെ ലോകം തുറന്നിടുകയാണ് രണ്ട് യുവ എൻജിനീയർമാർ. തിരുവനന്തപുരം സ്വദേശികളായ സുജിത്തും അശ്വദേവും ചേർന്നു കഴക്കൂട്ടത്ത് തുടങ്ങിയ 'ഗ്രീൻ ഹാബിറ്റോ' എന്ന സംരംഭം ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കിടയിലും ഈ രംഗത്തു പ്രവർത്തിക്കുന്നവർക്കിടയിലും ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. 'ഒരു കപ്പ് നിറയെ ആരോഗ്യം' എന്നതാണു ഗ്രീൻ ഹാബിറ്റോ മുന്നോട്ടുവയ്ക്കുന്ന ആശയം. പഴച്ചാറിലെ പരിശുദ്ധികൊണ്ട് ഗ്രീൻ ഹാബിറ്റോയിൽ തയാറാകുന്ന ഓരോ കപ്പ് ജൂസും അക്ഷരാർഥത്തിൽ നിറയെ ആരോഗ്യംതന്നെയാണ്.
കഴിഞ്ഞ മേയിലാണ് ഗ്രീൻ ഹാബിറ്റോയ്ക്കു തുടക്കമിടുന്നത്. വെള്ളമോ പഞ്ചസാരയോ കളറോ ഒന്നും ഉപയോഗിക്കാതെ ശുദ്ധമായ പഴച്ചാറിനായി ഒരു ഇടം എന്ന നിലയ്ക്കാണു ഗ്രീൻ ഹാബിറ്റോ തുറക്കുന്നത്. 22 തരം സ്മൂത്തീസും 24 ഇനം കോൾഡ് പ്രസ്ഡ് ജൂസുമാണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവങ്ങൾ. ജിമ്മിൽ പോകുന്നവർക്കായാണു സ്മൂത്തീസ് ഒരുക്കുന്നത്. ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിൽ തത്പരരായവരെ ഉദ്ദേശിച്ചാണ് കോൾഡ് പ്രസ്ഡ് ജൂസുകൾ. ഇതുകൂടാതെ ശുദ്ധ പഴച്ചാറുകൾ മാത്രമായും പഴങ്ങൾ ഉപയോഗിച്ചുള്ള സാൻവിച്ചുകളും ഇവിടെയുണ്ട്. പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിക്കുന്നുവെന്നതും ഗ്രീൻ ഹാബിറ്റോയുടെ പ്രത്യേകത.
പ്രവർത്തനം തുടങ്ങി മൂന്നു മാസംകൊണ്ടുതന്നെ നൂറിൽപ്പരം പേർ ഗ്രീൻ ഹാബിറ്റോയുടെ പ്രതിദിന ഉപഭോക്താക്കളായിട്ടുണ്ടെന്നു സുജിത്ത് പറയുന്നു. ദാഹമകറ്റുക എന്നതിലുപരി ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിൽ ഒരു ജൂസ് ഷോപ്പ് തുടങ്ങുകയെന്നതായിരുന്നു ഗ്രീൻ ഹാബിറ്റോ എന്ന ലക്ഷ്യത്തിനു പിന്നിൽ. അതു സാർഥകമാകുന്നുവെന്ന് ഇവിടെ പതിവായെത്തുന്ന ഓരോ ആളുകളുടേയും അഭിപ്രായങ്ങൾ തെളിയിക്കുന്നുണ്ട്. വരവും ചെലവും തമ്മിലുള്ള കണക്കല്ല, മറിച്ച് ഇവിടെയെത്തി മടങ്ങുന്നവരുടെ അഭിപ്രായങ്ങളാണ് ഗ്രീൻ ഹാബിറ്റോയുടെ ലാഭ - നഷ്ടങ്ങൾ നിർണയിക്കുന്നത്. ഫുഡ് ആൻഡ് ബവ്‌റിജസ് വ്യവസായ രംഗത്ത് ഗ്രീൻ ഹാബിറ്റോ പുതിയ വിപ്ലവം സൃഷ്‍ടിക്കും. ഗ്രീൻ ഹാബിറ്റോയുടെ മാതൃക ഈ രംഗത്തു പ്രവർത്തിക്കുന്ന മറ്റുള്ളവരും പിന്തുടരണമെന്നാണ് ആഗ്രഹമെന്നും സുജിത്ത് പറയുന്നു.
കഴക്കൂട്ടം ബൈപാസ് റോഡിൽ ടെക്‌നോപാർക്കിന് എതിർവശത്താണു ഗ്രീൻ ഹാബിറ്റോ പ്രവർത്തിക്കുന്നത്. ദിവസവും ഉച്ചയ്ക്കു 12 മുതൽ രാത്രി വൈകുംവരെ ഗ്രീൻ ഹാബിറ്റോ ആരോഗ്യത്തെ സ്‌നേഹിക്കുന്നവർക്കായി തുറന്നിട്ടുണ്ടാകും.