ഓട്ടോമൊബീല്‍ രംഗത്തെ അതികായരായ ഹിന്ദുജ ഗ്രൂപ്പിന്‍റെ ടെക് കമ്പനിയാണ് ഹിന്ദുജ ടെക്. ഓട്ടോമൊബൈല്‍ രംഗത്തിന് ആവശ്യമായ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രമുഖരാണ് ഇവര്‍. 

തിരുവനന്തപുരം: മഹീന്ദ്ര ടെക്, ജാപ്പനീസ് ഭീമന്‍ ഫുജിറ്റ്സു, നിസാന്‍ എന്നിവയ്ക്ക് ശേഷം മറ്റൊരു മള്‍ട്ടിനാഷണല്‍ കമ്പനി കൂടി ടെക്നോപാര്‍ക്കിലേക്ക്. നിസാന്‍ ഡിജിറ്റലിന്‍റെ സപ്ലെയര്‍ കമ്പനിയായ ഹിന്ദുജ ടെക്കാണ് ടെക്നോപാര്‍ക്കില്‍ സാന്നിധ്യമുറപ്പിക്കാനെരുങ്ങുന്നത്. 

ഓട്ടോമൊബീല്‍ രംഗത്തെ അതികായരായ ഹിന്ദുജ ഗ്രൂപ്പിന്‍റെ ടെക് കമ്പനിയാണ് ഹിന്ദുജ ടെക്. ഓട്ടോമൊബൈല്‍ രംഗത്തിന് ആവശ്യമായ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രമുഖരാണ് ഇവര്‍. നിസാന്‍ ഗ്രൂപ്പിന്‍റെ മറ്റ് സപ്ലെയര്‍ കമ്പനികളായ മഹീന്ദ്ര ടെക്കും, ഫുജിറ്റ്സുവും ടെക്നോപാര്‍ക്കിലേക്കുളള വരവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ഹിന്ദുജ ടെക്കിന്‍റെ 30 ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശം നിലവില്‍ നിസാനാണ്. ഹിന്ദുജ ഗ്രൂപ്പും കൂടി ടെക്നോപാര്‍ക്കിലേക്കെത്തുന്നതോടെ തലസ്ഥാനത്ത് വന്‍ തൊഴില്‍ സാധ്യതകളാവും ഉയര്‍ന്നുവരുക.