സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,138 കോടി രൂപയാണ് കമ്പനി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായത്.

ദില്ലി: പ്രമുഖ എഫ്എംസിജി കമ്പനിയായ യൂണിലിവറിന് ലാഭത്തില്‍ വന്‍ വര്‍ദ്ധനവ്. 19 ശതമാനമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ലാഭം വര്‍ദ്ധിച്ചത്. പ്രമുഖ എഫ്എംസിജി കമ്പനിയാണ് യൂണിലിവര്‍.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,138 കോടി രൂപയാണ് കമ്പനി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയിളവില്‍ 8,199 കോടിയായിരുന്നു വരുമാനം. ഇക്കാലയിളവില്‍ ഉപഭോക്തൃ ബിസിനസ്സില്‍ കമ്പനി 12 ശതമാനം വളര്‍ച്ച നേടി. പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് വന്‍ മുന്നേറ്റമുണ്ടായി.