എസ്ബിഐ പലിശ നിരക്ക് 8.45 ല്‍ നിന്ന് 8.50 ത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഐസിഐസിഐ ബാങ്ക് 8.50 ശതമാനത്തില്‍ നിന്ന് 8.60 ത്തിലേക്ക് ഉയര്‍ത്തി.
മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ തിരുത്ത് വരുത്തുമെന്ന തോന്നല്‍ നിലനില്‍ക്കെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ തങ്ങളുടെ ഭവന വായ്പകള്‍ക്കുളള പലിശ വര്‍ദ്ധിപ്പിച്ചു. എസ്ബിഐ, ഐസിഎസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കമ്പനി (എച്ച്ഡിഎഫ്സി) തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് ഭവന വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്.
അഞ്ച് മുതല്‍ 10 ബേസ് പോയിന്‍റ് വരെയാണ് ഉയര്‍ത്തിയത്. എസ്ബിഐ പലിശ നിരക്ക് 8.45 ല്‍ നിന്ന് 8.50 ത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഐസിഐസിഐ ബാങ്ക് 8.50 ശതമാനത്തില്‍ നിന്ന് 8.60 ത്തിലേക്ക് ഉയര്‍ത്തി. എച്ച്ഡിഎഫ്സി അവരുടെ പലിശ 8.80 ശതമാനത്തില്‍ നിന്ന് 8.85 ശതമാനത്തിലേക്കാണ് വര്‍ദ്ധിപ്പിച്ചത്.
