Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ മഴക്കാലത്തിന് മുന്‍പ് നിര്‍മിച്ചു നല്‍കും: മുഖ്യമന്ത്രി

പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം.  സർക്കാർ പ്രഖ്യാപിച്ച 'ഉജ്ജീവന സഹായ പദ്ധതി' സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

houses collapsed during flood will be rebuilt before rainy season
Author
Thiruvananthapuram, First Published Jan 29, 2019, 9:54 AM IST

തിരുവനന്തപുരം: പ്രളയദുരിതത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് സർക്കാർ വെച്ചുകൊടുക്കുന്ന വീടുകൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതോടൊപ്പം സ്വന്തമായി വീട് വെക്കുന്നവരുടെ നിർമാണ പുരോഗതി വിലയിരുത്താനും പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

പിണറായി വിജയന്റെ അധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം.  സർക്കാർ പ്രഖ്യാപിച്ച 'ഉജ്ജീവന സഹായ പദ്ധതി' സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കാനുളള തീയതി മാര്‍ച്ച് 31 വരെ നീട്ടാനും സാധ്യതയുണ്ട്. മുപ്പത് ശതമാനം മുതൽ 74 ശതമാനം വരെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം ഒറ്റഗഡുവായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കാൻ അടിയന്തിര തുടർനടപടി സ്വീകരിക്കാനും ധാരണയായി. 

Follow Us:
Download App:
  • android
  • ios