ജൂലൈ ഒന്നു മുതല്‍ ചരക്കു സേവന നികുതി(ജി എസ് ടി) ഇന്ത്യയിലാകമാനം നടപ്പിലാക്കുകയാണ്. ജി എസ് ടി നടപ്പിലാകുന്നതോടെ സാധനങ്ങളുടെ വില കൂടുകയും കുറയുകയുമൊക്കെ ചെയ്യും. 1200 സാധനങ്ങള്‍ക്കും 500 സേവനങ്ങള്‍ക്കുമായി നാലു വ്യത്യസ്തതലത്തിലുള്ള നികുതി നിര്‍ദ്ദേശമാണ് ജി എസ് ടി കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്. 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ് ഈ നാല് സ്ലാബുകള്‍.
സ്‌മാര്‍ട് ഫോണ്‍...
ജി എസ് ടി നടപ്പിലാകുന്നതോടെ സ്‌മാര്‍ട് ഫോണ്‍ വില കുറയും. ഇപ്പോള്‍ സ്‌മാര്‍ട് ഫോണുകള്‍ക്ക് 13.5 ശതമാനം നികുതിയാണ് ഉള്ളത്. എന്നാല്‍ ജി എസ് ടി സ്‌മാര്‍ട് ഫോണിനെ 12 ശതമാനം നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ മൊബൈല്‍ഫോണ്‍ നിര്‍മ്മിക്കുന്ന സ്‌പെയര്‍പാര്‍ട്സുകളും 12 ശതമാനം നികുതി സ്ലാബിലേക്ക് വരും. എന്നാല്‍ ടെലികോം കമ്മ്യൂണിക്കേഷന്‍ സേവനം, ഡാറ്റ, വോയിസ് കൈമാറ്റം, ലാന്‍ഡ് ഫോണ്‍ എന്നിവയൊക്കെ 18 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റുന്നതോടെ ഇതിന് ചെലവേറും. അതായാത് സ്‌മാര്‍ട് ഫോണിന് വില കുറയുമെങ്കിലും മൊബൈല്‍ റീച്ചാര്‍ജിങ്ങിന് നിലവിലുള്ളതിനേക്കാള്‍ ചെലവേറുമെന്ന് സാരം.
