18,00 കോടിയുടെ പഴ നോട്ടുകളാണ് ഇതുവരെ റിസര്‍വ് ബാങ്കിന് ലഭിച്ചിരിക്കുന്നത്. ഈ നോട്ടുകള്‍ നോട്ട് പാഡുകളും കരകൗശല വസ്തുക്കളായും നിങ്ങളുടെ മുന്നിലേക്ക് എത്തും. പേപ്പറുകളും മറ്റുമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പഴയ നോട്ടുകള്‍ ടെണ്ടടര്‍ വിളിച്ച് എടുത്ത ശേഷം പലവിധ പേപ്പര്‍ പ്രൊഡക്റ്റുകളായി വിപണിയിലെത്തും.

പേപ്പര്‍ വെയ്റ്റ്, കലണ്ടര്‍, ഫയല്‍, ഓഫീസ് സ്റ്റേഷനറി എന്നിവയുണ്ടാക്കാനാണ് പഴയ നോട്ടുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. മുറികളില്‍ ഈര്‍പ്പം ഇല്ലാതാക്കാന്‍ കത്തിക്കുന്ന വസ്തുവായും പഴയ നോട്ടുകളെ മാറ്റിയെടുക്കും. റിസര്‍വ് ബാങ്ക് പഴയ നോട്ടുകള്‍ കത്തിച്ച് കളഞ്ഞും നശിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് കൊണ്ട് കൂടുതലും ടെണ്ടര്‍ വിളിച്ച് നോട്ടുകള്‍ നശിപ്പിച്ച ശേഷം പേപ്പര്‍ വസ്തുക്കളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.