സൈനികര്‍ക്ക് വൻ ശമ്പള വര്‍ദ്ധന.പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി. വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് 35,000 കോടി നൽകിയെന്ന് പീയൂഷ് ഗോയൽ
ദില്ലി: സൈനികര്‍ക്ക് കാര്യമായ ശന്പള വര്‍ദ്ധന നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. പ്രതിരോധ മേഖലയ്ക്ക് വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി ഇതുവരെ 35,000 കോടി നൽകിയെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് സൈനികര്‍. വര്‍ഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്നും പീയുഷ് ഗോയൽ അവകാശപ്പെട്ടു
