Asianet News MalayalamAsianet News Malayalam

നിങ്ങളുടെ മനസ്സില്‍ ആശയമുണ്ടോ? എങ്കില്‍ ഇന്നവേറ്റ് ഇന്ത്യയിലേക്ക് ലോഗിന്‍ ചെയ്യൂ...

സംരംഭമായി വികസിപ്പിക്കാന്‍ സാധിക്കുന്ന ആശയം കൈയിലുളളവര്‍ക്ക് റജിസ്റ്റര്‍ ചെയ്ത ശേഷം തങ്ങളുടെ ആശയങ്ങള്‍ സൈറ്റില്‍ അപ്‍ലോഡ് ചെയ്യാം.

if there is any entrepreneurial idea in your mind, then login to innovate India
Author
New Delhi, First Published Jul 29, 2018, 3:26 PM IST

ദില്ലി: നിങ്ങളുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ സാഹചര്യമില്ലെന്ന് കരുതി ഇനി വിഷമിച്ചിരിക്കേണ്ട. ഏതൊരാള്‍ക്കും അവരുടെ ആശയം അവതരിപ്പിക്കാനുളള ഇടം നിതി ആയോഗ് ഒരുക്കിത്തരും. ഇന്നോവേറ്റ് ഇന്ത്യ എന്ന പേരിലാണ് നിതി ആയോഗ് ആശയങ്ങളുടെ ഓണ്‍ലൈന്‍ സംഗമവേദിയെരുക്കുന്നത്. 

mygov.in എന്ന വെബ്സൈറ്റില്‍ ഒരുക്കിയിട്ടുളള ഇന്നവേറ്റ് ഇന്ത്യയില്‍ ആര്‍ക്കും ആശയങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കാം. സംരംഭമായി വികസിപ്പിക്കാന്‍ സാധിക്കുന്ന ആശയം കൈയിലുളളവര്‍ക്ക് റജിസ്റ്റര്‍ ചെയ്ത ശേഷം തങ്ങളുടെ ആശയങ്ങള്‍ സൈറ്റില്‍ അപ്‍ലോഡ് ചെയ്യാം. ഇതിനോട് അനുബന്ധമായ ലേഖനങ്ങളും വീഡിയോയും ആശയത്തോട് ചേര്‍ക്കാം. 

ഇന്നവേറ്റ് ഇന്ത്യയിലൂടെ നിങ്ങള്‍ക്ക് കമ്പനികള്‍ മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയോട് ബന്ധപ്പെടാന്‍ സൗകര്യവുമുണ്ടാവും. വ്യവസായ- വാണിജ്യ കൂട്ടായ്മകളായ ഫിക്കി, നാസ്കോം എന്നിവയുടെ സഹകരണത്തോടെ ആശയങ്ങള്‍ക്ക് സഹായവും നല്‍കും. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കുളള സാങ്കേതിക സഹായം രാജ്യത്തുടനീളം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന അടല്‍ ഇന്നവേഷന്‍ മിഷന് കീഴിലെ ഇന്‍കുബേറ്ററുകളിലൂടെ നല്‍കും. 101 ഇന്‍കുബേറ്ററുകളാണ് മിഷന് കീഴില്‍ സ്ഥാപിക്കുക. ഇതില്‍ 20 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ എല്ലാ ഇന്‍കുബേറ്ററുകളുടെയും പ്രവര്‍ത്തനത്തിന് തുടക്കമാവും.     
  

Follow Us:
Download App:
  • android
  • ios