കമ്പനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനും മൂല്യനിര്‍ണയം നടത്തുന്നതിനും ഉപദേശകര്‍ ബോര്‍ഡിനെ സഹായിക്കും.
മുംബൈ: ഐഎല്‍ ആന്‍ഡ് എഫ്എസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ മൂന്നംഗ ഉപദേശകരെ ബോര്‍ഡ് നിയമിച്ചു. ഐഎല്‍ ആന്‍ഡ് എഫ്എസിന്‍റെ പുനരുദ്ധാരണത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ഉപദേശക സമിതിയുടെ ചുമതല.
കമ്പനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനും മൂല്യനിര്‍ണയം നടത്തുന്നതിനും ഉപദേശകര്‍ ബോര്‍ഡിനെ സഹായിക്കും. 91,000 കോടി രൂപയാണ് കമ്പനിയുടെ കടബാധ്യത. കടബാധ്യത പരിധികള്‍ക്കപ്പുറത്തേക്ക് പോയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തത്.
