Asianet News MalayalamAsianet News Malayalam

'വിദ്യാഭ്യാസമോ തൊഴില്‍ ചെയ്യാനുളള പരിശീലനമോ ലഭിക്കാതെ 20 ശതമാനം യുവജനത'

2020 ല്‍ വളര്‍ച്ച നിരക്ക് 7.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഐഎംഎഫ് പ്രവചനം. 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്ന ഏതാനും ചില രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും. 

IMF chief Christine Lagarde tells
Author
New Delhi, First Published Jan 25, 2019, 4:31 PM IST

ദില്ലി: ഇന്ത്യ പോലെയുളള വികസ്വര വിപണികളിലെ ശരാശരി 20 ശതമാനം യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനങ്ങളോ ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡ് അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തില്‍ ഫൈന്‍ഡിംഗ് ഫ്യൂച്ചര്‍ ജോബ്സ് എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ ദിവസം, ഇന്ത്യ 2019 ല്‍ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2020 ല്‍ വളര്‍ച്ച നിരക്ക് 7.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഐഎംഎഫ് പ്രവചനം. 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്ന ഏതാനും ചില രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. 

Follow Us:
Download App:
  • android
  • ios