തൊഴില്‍ മേഖലയില്‍ 32 ശതമാനത്തിന്‍റെ കുറവാണ് ഐടി മേഖലയിലുണ്ടായത്
ദില്ലി: ഇന്ത്യന് ഐടി (ഇന്ഫര്മേഷന് ടെക്നോളജി) വ്യവസായം തൊഴില് നല്കുന്നതില് പിന്നോട്ട് പോയെന്ന് കണ്ടെത്തല്. മുന് കാലങ്ങളെക്കാള് തൊഴില് മേഖലയില് 32 ശതമാനത്തിന്റെ കുറവാണ് ഐടി മേഖലയില് നിന്നുണ്ടായാത്.
പ്രമുഖ റിക്രൂട്ട്മെന്റ് ഏജന്സിയായ ഇഎന് വേള്ഡ് തടത്തിയ പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചത് എന്ഡിടിവിയാണ്. പ്രധാനമായും മധ്യ - ഉയര്ന്ന തലത്തിലാണ് തൊഴില് നഷ്ടമുണ്ടായത്. ഇത് ജൂനിയര് തലത്തിലുളള ജീവനക്കാരെയും തൊഴിലന്വോഷകരെയും സാരമായി ബാധിക്കും. യോഗ്യതകളുള്ള വ്യക്തികളെ ലഭിക്കാന് നേരിടുന്ന ക്ഷാമമാണ് ഇതിന് പ്രധാന കാരണമെന്ന് പഠന റിപ്പോര്ട്ട് പറയുന്നു.
