Asianet News MalayalamAsianet News Malayalam

ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് പീയൂഷ് ഗോയല്‍

മോദി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സാമ്പത്തിക മുന്നേറ്റം ആഗോളതലത്തിലും ഇന്ത്യയെ മുന്‍നിരയിലെത്തിച്ചുവെന്ന് യൂഷ് ഗോയല്‍ 

india becomes sixth biggest financial power in world
Author
Delhi, First Published Feb 1, 2019, 11:34 AM IST

ദില്ലി: ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍. 2013-14 കാലയളവില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മോദി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സാമ്പത്തിക മുന്നേറ്റം ആഗോളതലത്തിലും ഇന്ത്യയെ മുന്‍നിരയിലെത്തിച്ചുവെന്ന് പട്ടികയിലെ മുന്നേറ്റം ചൂണ്ടിക്കാട്ടി പീയൂഷ് ഗോയല്‍ പറയുന്നു. 

2022-ഓടെ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം. ഇടക്കാലത്ത് അനുഭവപ്പെട്ട സാമ്പത്തിക അസ്ഥിരാവസ്ഥയും അനിശ്ചിതാവസ്ഥയും  ഇപ്പോള്‍ ഇല്ല. ഇന്ത്യ വളര്‍ച്ചയുടെ ശരിയായ പാതയിലാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്ത് വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേത്.  യുപിഎ ഭരണകാലത്ത് ശരാശരി പണപ്പെരുപ്പനിരക്ക് പത്ത് ശതമാനമായിരുന്നുവെങ്കില്‍ എന്‍ഡിഎ ഭരണത്തില്‍ അത് നാലായി താഴ്ന്നു. 

എന്‍ഡിഎ ഭരണകാലത്തെ ജിഡിപി നിരക്ക് എക്കാലത്തേയും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും കിട്ടാക്കടത്തില്‍ നിന്നും മൂന്ന് ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈ അടുത്ത് നടപ്പാക്കിയ ആയുഷ്മാന്‍ പദ്ധതിയിലൂടെ ഇതുവരെ പത്ത് ലക്ഷം പേര്‍ ചികിത്സസഹായം തേടിയെന്നും 2014 മുതലുള്ള നാല് വര്‍ഷത്തില്‍ 1.53 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ 90 ശതമാനം ജനവാസമേഖലകളും ഇപ്പോള്‍ വെളിയിടവിസര്‍ജമുക്തമാണെന്നും അദ്ദേഹം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios