എഡിബിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്തിട്ടുളള രാജ്യം ഇന്ത്യയാണ്

മനില: ഇന്ത്യയുടെ സാമ്പത്തിക കാര്യ സെക്രട്ടറി ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്കിനോട് (എഡിബി) ഇന്ത്യയിലെ സംരംഭകർക്കായി നിക്ഷേപമിറക്കാന്‍ അഭ്യർത്ഥിക്കും. അനുവദിക്കപ്പെട്ടാല്‍ ഇന്ത്യയ്ക്കായി നല്‍കിക്കൊണ്ടിരിക്കുന്ന വായ്പയില്‍ ഇതോടെ വർദ്ധനവുണ്ടാവും. 

ഫിന്‍ടെക്ക്, ഹെല്‍ത്ത്ടെക്ക്, മറ്റ് ടെക്നോളജികള്‍ എന്നീ മേഖലകളില്‍ മുതല്‍ മുടക്കാനായി എഡിബിയെ ക്ഷണിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമം. ഇന്ത്യയിലെ ഗതാഗത, ഊർജ്ജ മേഖലകളില്‍ നിക്ഷേപം വർദ്ധിപ്പിക്കാനാണ് പ്രധാനമായും ബാങ്ക് സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത്തരം മേഖലകളിലും കൂടുതല്‍ ഫണ്ട് അനുവദിക്കാനുളള എഡിബിയുടെ നീക്കത്തെയും പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. 

നിലവില്‍ എഡിബിയിലെ നാലാമത്തെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഇന്ത്യ. എഡിബിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്തിട്ടുളള രാജ്യവും ഇന്ത്യയാണ്. ഇതുവരെ മൊത്തം 35.9 ബില്യണ്‍ ഡോളറിന്‍റെ വായ്പയാണ് ബാങ്ക് ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുളളത്.