കൊച്ചി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളുടെ പരസ്പര സഹകരണം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുളള ഇന്ത്യന്‍ ഓഷന്‍ നേവല്‍ സിംപോസിയം കൊച്ചിയില്‍ നടക്കും. ഈ മാസം 13നും 14നുമാണ് സിംപോസിയം നടക്കുന്നത്.

എട്ട് നിരീക്ഷക രാജ്യങ്ങളില്‍ നിന്നടക്കം 32 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രശ്നങ്ങള്‍, പരസ്പര സഹകരണം എന്നിവ ചര്‍ച്ചയാകും. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് സിംപോസിയം ഉദ്ഘാടനം ചെയ്യുന്നത്. 

സിംപോസിയത്തിനോടുബന്ധിച്ച് പായ്ക്കപ്പലോട്ട മത്സരം നടക്കും. നാവിക സേനയുടെ നാല് പായ്ക്കപ്പലുകള്‍ പങ്കെടുക്കും. കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കാവും മത്സരം. വിദേശ നാവികരും പങ്കെടുക്കുന്നുണ്ട്.