ഇന്നോവേഷന്‍ ഹബ്ബ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സമാപിച്ചു.
ഹൈദരാബാദ്: ഇന്ത്യയുടെ ഭാവി ശോഭനമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്നോളജി അടിത്തറ ശക്തമാക്കുന്നതിന് മാതൃകപരമായ ഇടപെടീല്‍ നടത്തുമെന്ന് ഫേസ്ബുക്ക്. ഇതിനായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പകള്‍ ഉള്‍പ്പെടയുളള പങ്കാളികളുമായി സഹകരിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ ദക്ഷിണേഷ്യ പ്ലാറ്റ്ഫോം പാര്‍ട്ൺര്‍ഷിപ്പ് തലവന്‍ സത്യജിത്ത് സിംഗ് പറഞ്ഞു.
ഫേസ്ബുക്ക്, ടി -ഹബ്ബ് എന്നിവരുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്നോവേഷന്‍ ഹബ്ബ് ആക്സിലേറ്റര്‍ പ്രോഗ്രാമിലായിരുന്നു പ്രതികരണം. ഇന്നോവേഷന്‍ ഹബ്ബ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ സമാപിച്ചു.
ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി (എആര്‍/വിആര്‍) മേഖലയില്‍ നിന്നുളള ഒന്‍പതോളം സ്റ്റാര്‍ട്ടപ്പുകളാണ് മൂന്ന് മാസം നീണ്ടുനിന്ന പ്രോഗ്രാമില്‍ പങ്കെടുത്തത്. ടെക്നോളജിക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ബിസിനസുകളെയും വ്യക്തികളെയും ശാക്തീകരിക്കാനും ഇന്നോവേഷന്‍ ഹബ്ബിനായതായി അതികൃതര്‍ അറിയിച്ചു.
