ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിക്ഷേപ സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും തിരുവനന്തപുരവും മാത്രം. നിക്ഷേപ സൗഹൃദ സൂചികയില്‍ എട്ടാം ക്രെഡിറ്റ് റേറ്റിംഗ് ഗ്രേഡായ ബിബിബിയിലാണ് തിരുവനന്തപുരത്തേയും കൊച്ചിയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.പത്താം ഗ്രേഡായ ബിബി പ്ലസ്ലിലാണ് കോഴിക്കോടും കൊല്ലവും.
പതിനൊന്നാം ഗ്രേഡായ ബിബിയിലാണ് തിരൂര്‍. ഇത്തരം നഗരങ്ങളെ നിക്ഷേപ സൗഹൃദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് നഗര വികസന മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി, ന്യൂ മുംബൈ, പൂനെ നഗരങ്ങളാണ് ഏറ്റവും മികച്ച നിക്ഷേപ സൗഹൃദവും വികസിതവുമായ നഗരം.
എഎ പ്ലസ് ക്രെഡിറ്റ് റെയ്റ്റിംഗ് ഗ്രേഡാണ് ഈ മൂന്ന് നഗരങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. അഹമ്മദാബ്, വിശാഖപട്ടണം, ഹൈദരാബാദ് നഗരങ്ങളാണ് തൊട്ടുപിന്നില്‍. സ്മാര്‍ട്-അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 94 നഗരങ്ങളില്‍ 59 ശതമാനം മാത്രമാണ് നിക്ഷേപ സൗഹൃദമെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്‍റെ കണക്ക്.
