ചെന്നൈ: പ്രമുഖ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ജനുവരി ഒന്ന് മുതല്‍ എട്ട് വരെയുളള ടിക്കറ്റുകള്‍ക്കാണ് കമ്പനിയുടെ പുതിയ ഓഫറുകള്‍ ബാധകമാകുക. കമ്പനിയുടെ 66 ആഭ്യന്തര സര്‍വീസുകളിലും ഒപ്പം അന്താരാഷ്ട്ര സര്‍വീസുകളിലും ഓഫര്‍ ബാധകമാണ്.