2,999 രൂപയാണ് ജിയോ ഫോണിന്‍റെ വില

തിരുവനന്തപുരം: റിലയന്‍സ് ജിയോയുടെ ജിയോ ഫോണ്‍ ടുവിന്‍റെ രണ്ടാം ഫ്ലാഷ് സെയില്‍ ഈ മാസം 30 ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന ജിയോ ഫോണ്‍ ടുവിന്‍റെ ഫ്ലാഷ് സെയിലില്‍ വില്‍പ്പനയ്ക്ക് വച്ച മുഴുവന്‍ ഫോണും നിമിഷങ്ങള്‍ക്കകം വിറ്റുപോയിരുന്നു. 

ജിയോ ഫോണിന്‍റെ ഫ്ലാഷ് സെയിലിനായി രജിസ്റ്റര്‍ ചെയ്ത് അനേകം പേരാണ് 30 നായി കാത്തിരിക്കുന്നത്. 2,999 രൂപയാണ് ജിയോ ഫോണിന്‍റെ വില. ആഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിയോ വെബ്സൈറ്റിലാണ് സെയില്‍ നടക്കുക.