ദുബായ്: ജോയ് ആലുക്കാസ് 'സീസണ്‍ ഓഫ് ഗിവിങ്' വില്‍പ്പന മേള ആരംഭിച്ചു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ ആഘോഷ ദിനങ്ങളില്‍ സമ്മാനമായി നല്‍കാനുളള നിരവധി അമൂല്യമായ ആഭരണ കളക്ഷനുകളാണ് സീസണ്‍ ഓഫ് ഗിവിങ് വില്‍പ്പന മേളയുടെ ഭാഗമായി ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്. 

ഡയമണ്ട്, സ്വര്‍ണ്ണം, മുത്തുകള്‍ തുടങ്ങിയവയില്‍ തയ്യാറാക്കിയിരിക്കുന്ന അതുല്യമായ ആഭരണ ശ്രേണിയാണ് സീസണ്‍ ഓഫ് ഗിവിങ് വില്‍പ്പനയിലുളളത്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനുളള ലിമിറ്റഡ് എഡിഷന്‍ ആഭര ശ്രേണിയാണിത്. വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ബ്രയിസ്‍ലെറ്റുകള്‍, കമ്മലുകള്‍, പെന്‍ഡന്‍ സെറ്റുകള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം മുത്തുകളും ഡയമണ്ടും സ്വര്‍ണവും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനായി ആഭരങ്ങളുടെ ഒരു എക്സ്ക്ലൂസീവ് കളക്ഷനാണ് ഈ ഉല്‍സവ സീസണില്‍ ഞങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സീസണ്‍ ഓഫ് ഗിവങ് വില്‍പ്പന മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ജോയ് ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.