തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താനുളള പദ്ധതിയാണ് ഇന്‍ഡിഗോ തയ്യാറാക്കിയിരിക്കുന്നത്.

കണ്ണൂര്‍: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ ഉദ്ഘാടന ദിവസം തന്നെ കണ്ണൂരില്‍ നിന്ന് ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് കിയാല്‍ (കണ്ണൂര്‍ വിമാനത്താവള കമ്പനി ലിമിറ്റഡ്) എം‍ഡി വി. തുളസിദാസ്. ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. 

ഗോ എയര്‍ കമ്പനി ഡിസംബറില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ആഭ്യന്തര സര്‍വീസിന് അനുമതി തേടിയിട്ടുണ്ട്. ഇന്‍ഡിഗോ ജനുവരിയോടെ സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, അബുദാബി, ദമാം, മസ്കത്ത്, ദോഹ, കുവൈത്ത് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ഗോ എയര്‍ അനുമതി തേടിയിട്ടുളളത്. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താനുളള പദ്ധതിയാണ് ഇന്‍ഡിഗോ തയ്യാറാക്കിയിരിക്കുന്നത്.