ജനുവരി 3ന് കെ ഐ ടി യു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും സ്റ്റാന്‍ഡിങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു 

ബംഗലൂരു: കര്‍ണാടകത്തിലെ ഐടി, ഐടി അധിഷ്ഠിത വ്യവസായത്തെ ഇന്റസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്‌സ് ആക്റ്റില്‍ നിന്നും ഒഴിവാക്കുന്നു. ഈ രംഗത്തെ തൊഴിലാളി യൂണിയനുകളുടെ നിരന്തരസമരത്തിന്‍റെ ഫലമായാണ് 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെ ഉത്തരവ് നീട്ടേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കര്‍ണാടക സ്റ്റേറ്റ് ഐടി / ഐ ടി ഇ എസ് എംപ്ലോയ്സ് യൂണിയന്‍ (കെഐടിയു) പ്രതിനിധികളെയും നാസ്‌കോം പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ത്രികക്ഷി ചര്‍ച്ചയിലാണ് തീരുമാനമായത്.

ജനുവരി 3ന് കെ ഐ ടി യു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും സ്റ്റാന്‍ഡിങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്ന ത്രികക്ഷി ചര്‍ച്ച.

കഴിഞ്ഞ പൊതുപണിമുടക്കിനോടനുബന്ധിച്ചു സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെഐടിയുവിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് ഐ ടി തൊഴിലാളികള്‍ ബെംഗളൂരു നഗരത്തില്‍ നടത്തിയ ബൈക്ക് റാലി നടത്തിയിരുന്നു.