തിരുവനന്തപുരം: ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കൂടും. 12, 18, 28 എന്നീ സ്ലാബുകളിലുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്തുന്നതോടെ ഇനി ഗൃഹോപകരണങ്ങൾക്കെല്ലാം വില കൂടും.

ഫ്രിഡ്ജ്, എസി, ഫാൻ, വാഷിംഗ് മെഷീൻ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വില കൂടും. ചുരുക്കത്തിൽ നിത്യോപയോഗസാധനങ്ങൾക്ക് വൻ വിലക്കയറ്റം വരാനുള്ള സാധ്യതയാണ് കാണുന്നത്. 

വില കൂടുന്ന ഗൃഹോപകരണങ്ങൾ താഴെ:

  • ഫ്രിഡ്ജ്
  • മിക്സി
  • എ സി
  • ഫാൻ
  • വാഷിംഗ് മെഷീൻ
  • എയർ കൂളർ