2017- 18 സാമ്പത്തിക വര്‍ഷം രാജ്യത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയെക്കാള്‍ കൂടുതലായിരുന്നു കേരളത്തിന്‍റെ വളര്‍ച്ചാ നിരക്ക്. വളര്‍ച്ച നിരക്ക് കൂടിയെങ്കിലും പ്രളയം വളര്‍ച്ച നിരക്കിനെ ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം കേരളം 7.18 ശതമാനം വളര്‍ച്ച കൈവരിച്ചതായി ആസൂത്രണ ബോര്‍ഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം കേരളത്തിന്‍റെ വളര്‍ച്ച 6.22 ശതമാനമായിരുന്നു. 

2017- 18 സാമ്പത്തിക വര്‍ഷം രാജ്യത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയെക്കാള്‍ കൂടുതലായിരുന്നു കേരളത്തിന്‍റെ വളര്‍ച്ചാ നിരക്ക്. വളര്‍ച്ച നിരക്ക് കൂടിയെങ്കിലും പ്രളയം വളര്‍ച്ച നിരക്കിനെ ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം 1,48,927 രൂപയായി മാറി. ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവുണ്ടായെങ്കിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞു.