തിരുവനന്തപുരം: കേരളം സ്വന്തമായി ലാപ്ടോപ്പ് ഉല്‍പ്പാദനത്തിലേക്ക് കടക്കുന്നു.  കെല്‍ട്രോണും, പ്രമുഖ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്ന് കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പ് നിര്‍മ്മിക്കുന്നു. ഏറ്റവും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാകും കൊക്കോണിക്സ് എന്ന സംരംഭത്തിലൂടെ സംസ്ഥാനത്ത് ലാപ്ടോപ്പ് നിര്‍മ്മാണം നടത്തുക. 

കംപ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണത്തില്‍ അതികായരായ ഇന്‍റലിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും സാങ്കേതിക സഹായത്തോടെയുമാകും കേരളം ലാപ്ടോപ്പ് നിര്‍മ്മാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കേന്ദ്രത്തിലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. സർക്കാർ ഓഫീസുകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിവർഷം രണ്ടുലക്ഷം ലാപ്ടോപ്പുകളുടെ ഉൽപാദനത്തിനുള്ള ശേഷി കൊക്കോണിക്സിനുണ്ട്. 

കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റിലായിരിക്കും അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.