സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. നോട്ട് നിരോധനകാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്ന് തോമസ് ഐസക് പറഞ്ഞു. നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങള്‍ തുടരുകയാണ്. അഞ്ചു മാസം പിന്നിട്ടിട്ടും പ്രതിസന്ധിക്ക് അയവില്ല . പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ . നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായി . ബാങ്കുകളില്‍ പണമുണ്ടെങ്കിലും വായ്പ എടുക്കാന്‍ ആളില്ല. നോട്ട് നിരോധനം സംസ്ഥാന വരുമാനത്തെ സാരമായി ബാധിച്ചു. കേന്ദ്രനയങ്ങള്‍ സംസ്ഥാന ബജറ്റിന് പ്രതിബന്ധമാകുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരെ പരാമര്‍ശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
