60 വയസ്സ് പിന്നിട്ട സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് സംസ്ഥാന ധമന്ത്രി തോമസ് ഐസക്. ഇരട്ടപെന്‍ഷന്‍ ഒഴിവാക്കാന്‍ ഏകീകൃതപദ്ധതി നടപ്പിലാക്കും. രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600രൂപ മാത്രം. ക്ഷേമപെൻഷനുകൾ കൂട്ടി.
എല്ലാ ക്ഷേമപെൻഷനുകളിലും 100 രൂപയുടെ വർധനയാണ് നടപ്പില്‍ വരുത്തുക. ആഫ്ടര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി അനുവദിച്ചു. അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ സര്‍വ്വെ നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും സംസ്ഥാന ബജറ്റില്‍ 150 കോടി രൂപ

കുളങ്ങള്‍, നീര്‍ച്ചാലുകള്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കും

അടുത്ത കാലവര്‍ഷ സമയത്ത് മൂന്നു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും.

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ അനുവദിച്ചു.

ജീവിതശൈലീ രോഗങ്ങള്‍ക്കു സൗജന്യ ചികില്‍സ ഏര്‍പ്പെടുത്തും.

കാരുണ്യ പദ്ധതിക്ക് 350 കോടി, മറ്റു പദ്ധതികള്‍ ചേര്‍ത്ത് 1000 കോടിയും അനുവദിച്ചു

സര്‍ക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് ഒരു കോടി രൂപ

സ്മാര്‍ട്ട് സിറ്റികള്‍ക്ക് 100 കോടി