ചികിത്സാസഹായപദ്ധതികള്‍ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവിതശൈലീരോഗങ്ങള്‍ക്ക് സൗജന്യചികിത്സക്ക് സൗകര്യമുണ്ടാക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന് നല്‍കും. അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്ക് 10% കുറഞ്ഞ നിരക്കില്‍ മരുന്ന്. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി അനുവദിക്കും. മന്ത് രോഗികള്‍ക്ക് ഒരു കോടിയുടെ സഹായപദ്ധതി നടപ്പിലാക്കും.

ആരോഗ്യരംഗത്ത് 5210 പുതിയ തസ്തികകളും പ്രഖ്യാപിക്കും. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്‌ടിക്കും. മെഡിക്കല്‍ കോളേജുകളില്‍ 45 ഡോക്ടര്‍മാരെ നിയമിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.