25000 കോടിയുടെ പശ്ചാത്തല വികസന പരിപാടികളാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ ഹൈലൈറ്റ്. എല്ലാ ക്ഷേമപെന്‍ഷനുകളും കൂട്ടി. ആരോഗ്യമേഖലയില്‍ 8000 പുതിയ തസ്തികളും ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2500 പുതിയ അധ്യാപക തസ്തികകളും ഉണ്ടാക്കും. ജീവിത ശൈലി രോഗങ്ങള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കും.

നോട്ട് നിരോധനം തുഗ്ലക് പരിഷ്‌ക്കാരമെന്ന് വിശേഷിപ്പിച്ച എംടി വാസുദേവന്‍ നായരുടെ പരാമര്‍ശം ഉദ്ധരിച്ച് തുടങ്ങിയ ബജറ്റ് പ്രഖ്യാപനം. എംടിയുടെ കഥാപാത്രങ്ങളെയും രചനകളെയും പന്ത്രണ്ട് തവണയാണ് ഐസക് പരാമര്‍ശിച്ചത്. ഒന്നാം ബജറ്റെന്നപോലെ പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റിന്റെയും ഊന്നല്‍ ക്ഷേമ പദ്ധതികള്‍ക്കും വിദ്യാഭ്യാസആരോഗ്യ മേഖലക്കും തന്നെ. 

പൊതു വിദ്യാലായങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 1000 കോടിയുടെ പദ്ധതികള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2500 അധ്യാപക തസ്തികകള്‍ക് ഉണ്ടാക്കും. ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സിന്റെയുമടക്കം 8000 പുതിയ തസ്തികകള്‍്കും രൂപം നല്‍കും. ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി മരുന്ന് നല്‍കും. അഞ്ച് വര്‍ഷം കൊണ്ച് 50000 കോടിയുടെ റോഡ് നവീകരണ പദ്ധതി. മലയോര ഹൈവേക്ക് 3500 കോടിയും തീരദേശ ഹൈവേക്ക് 6500 കോടിയും കിഫ്ബി വഴി നല്‍കും. വിദേശ മലയാളികള്‍ക്കുള്ള കെഎസ്എഫ് ഇ എന്‍ആര്‍ഐ ചിട്ടി വഴിയും റോഡിനായി പണം സ്വരൂപിക്കും. മൂന്നു വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവ്‌-ചെലവ് സന്തുലനമാക്കും. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സമഗ്രമായി അഴിച്ചുപണിത് പ്രൊഫഷണല്‍ വിദഗ്ധരെ നിയമിക്കും. 

സ്ത്രീസുരക്ഷക്കമുണ്ട് മുന്‍ഗണന. സ്ത്രീകള്‍ക്കായുള്ള പ്രത്യേക വകുപ്പ് ഈ വര്‍ഷം നിലവില്‍വരും. ഇറകള്‍ക്ക് ഉടന്‍ണ ആശ്വാസ സഹായം നല്‍കാന്‍ അഞ്ചു കോടിയുടെ പ്രത്യേക ഫണ്ടും ജന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചതും പ്രത്യേകതയാണ്. നെല്ല് സംഭരണത്തിന് 700 കോടി മാറ്റിവച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സ്‌പൈളകോയ്‌ക്ക് 200 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 130 കോടിയും മാറ്റിവച്ചു. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് അനുവദിക്കും. വരള്‍ച്ച നേരിടാന്‍ 203 കോടി നല്‍കും. ബജറ്റിലെ ബഹുഭൂരിപക്ഷം പ്രഖ്യാപനങ്ങള്‍ക്കും പണം കണ്ടെത്തുന്നത് ഐസകിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബി വഴിയാണ്.