കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളിലൊന്നായ കെഎല്‍എം ആക്സിവ ഫിൻവെസ്റ്റ് ലിമിറ്റഡ് കടപ്പത്രങ്ങളിലൂടെ പൊതുവിപണിയിലേക്ക് കടക്കുന്നു
കൊച്ചി: കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളിലൊന്നായ കെഎല്‍എം ആക്സിവ ഫിൻവെസ്റ്റ് ലിമിറ്റഡ് കടപ്പത്രങ്ങളിലൂടെ പൊതുവിപണിയിലേക്ക് കടക്കുന്നു. ഓഹരിയായി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പ്രതിമാസവും പ്രതിവർഷവും പലിശ കിട്ടുന്ന രീതിയിൽ ഒന്‍പത് നിക്ഷേപ പദ്ധതികളാണ് നടപ്പാക്കുന്നത്. 11.25% മുതൽ 12.25% പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികൾ ഉണ്ടെന്ന് കെഎല്‍എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഡോ.ജെ.അലക്സാണ്ടർ കൊച്ചിയിൽ അറിയിച്ചു.
